പി.പി.ദിവ്യ പിടി കൊടുത്തു.

പി.പി.ദിവ്യ പിടി കൊടുത്തു.
Oct 29, 2024 05:12 PM | By PointViews Editr

കണ്ണൂർ: പി.പി. ദിവ്യയെ കേരള പൊലീസ് പിടികൂടി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കീഴടങ്ങാൻ എത്തും വഴി പൊലീസിൻ്റെ പിടിയിലാകുകയായിരുന്നു എന്നാണ് അറിയുന്നത്. എവിടെ നിന്ന് പിടികൂടി എന്നത് പൊലീസ് പറയുന്നില്ല. തിങ്കളാഴ്ച ദിവ്യ ചികിത്സ തേടിയതേ കീഴടങ്ങൽ വ്യക്തമായിരുന്നു. അറസ്റ്റിലായാൽ ഉടൻ റിമാൻഡിലാകാതെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പശ്ചാത്തലം ഒരുക്കുകയോ അസുഖം പറഞ്ഞ് ജാമ്യം നേടുകയോ ചെയ്യാനുള്ള പശ്ചാത്തലമൊരുക്കലാകാം അത്. നവീൻ ബാബുവിൻ്റെ മരണം സംഭവിച്ച് 15-ാം ദിവസമാണ് കീഴടങ്ങലാണോ, പിടികൂടിയതാണോ എന്ന് വ്യക്തമല്ലാത്ത ഈ കസ്റ്റഡി. ദിവ്യയെ പോലെ ഒരാൾ 15 ദിവസം ഒളിവിൽ പോയെന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഒക്കെ പറയുന്നത് തന്നെ കേരള പൊലീസിന് മേലുള്ള രാഷ്ട്രീയ പിടിമുറുക്കൽ എത്രത്തോളം കടുത്തതാണെന്നും നീതി നിർവ്വഹണത്തിൽ എത്രത്തോളം പക്ഷപാതമുണ്ടെന്നും വ്യക്തമാക്കുന്നതാണ്. ഇനി ജാമ്യത്തിലും ഇത് നിഴലിക്കുമോ എന്ന് കാത്തിരിക്കാം.

ഇപ്പാൾ പൊലീസ് പറയുന്നത് ദിവ്യ നിരീക്ഷണത്തിലായിരുന്നുവെന്നും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കസ്‌റ്റഡിയിലെടുത്ത ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യയ്ക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. കണ്ണൂർ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പി.പി. ദിവ്യയെ ഹാജരാക്കും.

മുൻകൂർ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് ദിവ്യയെ അറസ്‌റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ദിവ്യയോട് കീഴടങ്ങാൻ സിപിഎമ്മും നിർദേശിച്ചിരുന്നു.

അതേസമയം, ദിവ്യ കുറ്റം ചെയ്തായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്ന് വ്യക്തമാക്കുന്നതാണ് തലശേരി കോടതി പുറപ്പെടുവിച്ച വിധിപ്പകർപ്പ്. 38 പേജ് നീളുന്ന വിധിപ്പകർപ്പിൽ ദിവ്യയ്ക്കെതിരെ രുക്ഷമായ വിമർശനവും കോടതി ഉയർത്തുന്നു. പൊതുപ്രവർത്തകയ്ക്ക് ചേരാത്ത പ്രവൃത്തിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നു ചുണ്ടിക്കാട്ടിയ കോടതി, പരാതിയുണ്ടായിരുന്നുവെങ്കിൽ നിയമപരമായ പരിഹാര മാർഗങ്ങളായിരുന്നു തേടേണ്ടിയിരുന്നതെന്നും വ്യക്‌തമാക്കി.

യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. നവീനെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി തയ്യാറാക്കിയ പ്രസംഗമായിരുന്നു ദിവ്യ നടത്തിയത്. ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നതിനായി സ്വകാര്യ ചാനലിനെയും വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തി. തൻ്റെ പ്രവൃത്തിയുടെ ആഘാതം അറിഞ്ഞുതന്നെയാണ് ദിവ്യ ഇതെല്ലാം ചെയ്തത്. സഹകപ്രവർത്തകരുടെ മുമ്പിൽ വച്ച് അപമാനിക്കപ്പെട്ട നവീൻബാബു, അപമാനഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നുവെന്നും

വിധിപ്പകർപ്പിൽ പറയുന്നു.

PP Divya took hold.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories